ബംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയുമായി ബത്തേരിയെ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന്
1279510
Tuesday, March 21, 2023 12:02 AM IST
കൽപ്പറ്റ: ബംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയുമായി കോയന്പത്തൂരിനെയും ബത്തേരിയേയും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുമെന്ന് മൈസൂരു എംപി പ്രതാപ്സിംഹ അറിയിച്ചു.
എംപിയുമായി ബിജെപി ജില്ലാ ഭാരവാഹികളും നീലഗിരി വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻകമ്മിറ്റി ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തിൽ കേന്ദ്ര റോഡ്ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി പുതിയ പാത കേരളവും തമിഴ്നാടുമായി ബന്ധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
പാത വയനാടുമായി ബന്ധിപ്പിക്കുന്നതോടെ കർണാടകയ്ക്ക് ലഭിക്കുന്ന നേട്ടങ്ങൾ എംപിയുമായി ചർച്ചചെയ്തു. അതിവേഗ പാത സുൽത്താൻ ബത്തേരിയുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ദേശീയപാതഅതോറിറ്റിയെ ചുമതലപ്പെടുത്തിയതായും പ്രതാപ് സിംഹ എംപി അറിയിച്ചു. ചർച്ചയിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി. മധു, ജില്ലാ വൈസ്പ്രസിഡന്റ് പ്രശാന്ത് മലവയൽ, ന്യൂനപക്ഷമോർച്ച കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അനിൽതോമസ്, നീലഗിരി വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻകമ്മിറ്റി ഭാരവാഹികളായ വിനയകുമാർ, പോൾ മാത്യൂസ്, സി. അബ്ദുൾ റസാഖ് എന്നിവർ പങ്കെടുത്തു.