ബോധവത്കരണ റാലി നടത്തി
1265276
Sunday, February 5, 2023 11:55 PM IST
മേപ്പാടി: ലോക കാൻസർ ദിനാചാരണത്തിന്റെ ഭാഗമായി ആസ്റ്റർ വോളണ്ടിയേഴ്സ്, കൽപ്പറ്റ ജെസിഐ എന്നിവയുടെ സഹകരണത്തോടെ ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ബോധവത്കണ റാലി നടത്തി. ഡീൻ ഡോ.ഗോപകുമാരൻകർത്താ ഫ്ളാഗ്ഓഫ് ചെയ്തു. പോലീസ് സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച റാലിയിൽ മെഡിക്കൽ, നഴ്സിംഗ്, ഫാർമസി വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ജെസിഐ അംഗങ്ങളും അണിനിരന്നു. എസ്ഐ അബ്ദു മഠത്തിൽ, ഡോ.ഷാനവാസ് പള്ളിയാൽ, ബേബി നാപ്പള്ളി, മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി. ഡോ.പ്രീജേഷ് ജനാർദനൻ കാൻസർ ബോധവത്കരണ ക്ലാസെടുത്തു.
ശിൽപശാല നടത്തി
പുൽപ്പള്ളി: ഓൾ കേരള കെമിസ്റ്റസ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ജില്ലാ ഡ്രഗ്സ് കണ്ട്രോൾ വിഭാഗം കോഴിക്കോട് എന്നിവരുടെ ആഭിമുഖ്യത്തിൽ മീനങ്ങാടി ക്ഷീര ഭവൻ ഹാളിൽ ബോധവത്കരണ ശൽപശാല നടത്തി. കോഴിക്കോട് അസിസ്റ്റ് ഡ്രഗ്സ് കണ്ട്രോളർ എ. ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റീജണൽ ഡ്രഗ്സ് ഇൻസ്പെക്ടർ ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സി.വി. നൗഫൽ, കെ. യുനസ്, സി.പി. വർഗീസ്, വി.ബി. വിനയ് എന്നിവർ പ്രസംഗിച്ചു.