കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ പ്രമാണങ്ങൾ ഇന്ന് കൈമാറും
1265275
Sunday, February 5, 2023 11:55 PM IST
കൽപ്പറ്റ: കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസ് വായ്പക്കായി ബാങ്കിൽ പണയംവച്ച ആധാരം ഉൾപ്പെടെയുള്ള പ്രമാണങ്ങൾ ഇന്ന് കുടുംബത്തിന് കൈമാറും. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പ്രമാണങ്ങൾ കുടുംബാംഗങ്ങളെ ഏൽപ്പിക്കും.
തോമസിന്റെ കേരള ബാങ്കിലെ കാർഷിക വായ്പ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായാണ് പ്രമാണങ്ങൾ കുടുംബത്തിന് കൈമാറുന്നത്. താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തി ബാങ്കിന്റെ കോറോം ശാഖയിൽ നിന്നും തോമസ് എടുത്ത അഞ്ച് ലക്ഷം രൂപ കിസാൻമിത്ര വായ്പയും പലിശയുമാണ് എഴുതിത്തള്ളിയത്.