സി​ആ​ർ​ഐ​എ​ഫ് റോ​ഡ്: ഭ​ര​ണാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Sunday, February 5, 2023 11:55 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ച്ച 145 കോ​ടി രൂ​പ​യു​ടെ സി​ആ​ർ​ഐ​എ​ഫ്(​സെ​ൻ​ട്ര​ൽ റോ​ഡ് ഇ​ൻ​ഫ്രാ​സ്്ട്ര​ക്ച​ർ ഫ​ണ്ട്)​റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി വൈ​കി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ​ഗാ​ന്ധി എം​പി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു. സി​ആ​ർ​ഐ​എ​ഫി​നു കീ​ഴി​ൽ
വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ 2022-2023ൽ ​ഏ​റ്റെ​ടു​ക്കേ​ണ്ട 15 പ്ര​വൃ​ത്തി​ക​ളു​ടെ പ​ട്ടി​ക ഉ​ൾ​പ്പെ​ടു​ത്തി 2022 മെ​യ് 19ന് ​കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട്-​ഹൈ​വേ മ​ന്ത്രി​ക്ക് രാ​ഹു​ൽ​ഗാ​ന്ധി ക​ത്ത് അ​യ​ച്ചി​രു​ന്നു. കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രാ​ല​യം 2022ലെ ​സി​ആ​ർ​ഐ​എ​ഫ് പ​ദ്ധ​തി പ്ര​കാ​രം 506.14 കോ​ടി രൂ​പ​യു​ടെ 30 റോ​ഡു​ക​ൾ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചു.
ഇ​തി​ൽ 145 കോ​ടി രൂ​പ​യു​ടെ റോ​ഡു​ക​ൾ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലേ​താ​ണ്. ഇ​ക്കാ​ര്യം റോ​ഡ് ഗ​താ​ഗ​ത-​ഹൈ​വേ മ​ന്ത്രി 2022 ജൂ​ലൈ 21നു ​രാ​ഹു​ൽ​ഗാ​ന്ധി​യെ അ​റി​യി​ച്ചു.
എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ​ക്കു ഇ​ന്നോ​ളം ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​പി​യു​ടെ ക​ത്ത്. ഭ​ര​ണാ​നു​മ​തി ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത് മ​ണ്ഡ​ല​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു.