ജനമൈത്രി പോലീസ് ഫുട്ബോൾ വിതരണം നടത്തി
1264377
Friday, February 3, 2023 12:08 AM IST
സുൽത്താൻ ബത്തേരി: ജനമൈത്രി പോലീസ് ജില്ലയിലെ 50 പട്ടികവർഗ ഫുട്ബോൾ ടീമുകൾക്ക് പന്ത് വിതരണം ചെയ്തു. വ്യാപാര ഭവനിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് നടത്തിയ പിഎസ്സി പരീക്ഷ പരിശീലനത്തിൽ പങ്കെടുത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ഉയർന്ന റാങ്ക് നേടിയ കെ. ശ്രീരാഗ്, പി. ആദർശ്, എം.പി. ശ്രീനി, പി.ബി. അഭിലാഷ്, പി.ആർ. അർജുൻ, പി.എ. അനൂപ്, കെ.ജെ. ജിതിൻ, ഇ.ബി. രാജേഷ് എന്നിവർക്കുള്ള ഉപഹാരം അദ്ദേഹം കൈമാറി.
പോലീസ് നടത്തുന്ന പിഎസ്എസി കോച്ചിംഗ് ക്യാന്പിൽ പങ്കെടുക്കുന്നവർക്കുള്ള റാങ്ക് ഫയൽ വിതരണവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു.ഡിവൈഎസ്പി കെ.കെ. അബ്ദുൾഷെരീഫ് അധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പിആർഒ സണ്ണി ജോസഫ്, ജനമൈത്രി സമിതി അംഗങ്ങളായ പ്രഭാകരൻ നായർ, പി.എ. അനൂപ് എന്നിവർ പ്രസംഗിച്ചു.
ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ സ്വാഗതവും ബീറ്റ് ഓഫീസർ ടി.ആർ. രജീഷ് നന്ദിയും പറഞ്ഞു.