പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു
1264062
Wednesday, February 1, 2023 11:36 PM IST
സുൽത്താൻ ബത്തേരി: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സർവജന ഹൈസ്കൂളിൽ ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി ഉദ്ഘാടനം ചെയ്തു.
സ്കൂൾ സീനിയർ അസിസ്റ്റൻറ് വി.എൻ. ഷാജി അധ്യക്ഷത വഹിച്ചു. ബത്തേരി താലൂക്ക് ഡയറ്റീഷൻ ഷാക്കിറ സുമയ്യ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഫാ.ജോർജ് കോടാനൂർ, താലൂക്ക് ആശുപത്രി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിദ്യ, എംഎൽഎച്ച്ബി നഴ്സ് ജോമ്നാ ജോർജ്, അധ്യാപകരായ ബീന ജോയ്, വി.സി. ജിസോമോൾ, ബിനു ജോസഫ്, ആശ പ്രവർത്തകരായ പ്രതിഭ ബൈജു, എം.വി. റുബീന തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യകരമായ ഭക്ഷണ രീതി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. പോസ്റ്റർ രചന മത്സരം നടന്നു.