പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​നെ യൂ​ത്ത് ലീ​ഗ് ആ​ദ​രി​ച്ചു
Sunday, January 29, 2023 12:02 AM IST
ക​ൽ​പ്പ​റ്റ: പ​ദ്മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വ് ചെ​റു​വ​യ​ൽ രാ​മ​നെ ക​മ്മ​ന​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച് യൂ​ത്ത് ലീ​ഗ് ജി​ല്ലാ നേ​താ​ക്ക​ൾ ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ന​വാ​സ്, സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഫ​സ​ൽ, മാ​ന​ന്ത​വാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് കാ​ട്ടി​ക്കു​ളം, ശി​ഹാ​ബ് ആ​യാ​ത്ത്, റ​ഹിം എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു യൂ​ത്ത് ലീ​ഗ് സം​ഘം. രാ​മ​നെ യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് എം.​പി. ന​വാ​സ് ഷാ​ൾ അ​ണി​യി​ച്ചു. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ രാ​മ​ന് അ​നു​മോ​ദ​ന സ​ന്ദേ​ശം അ​യ​ച്ചു. പാ​ര​ന്പ​ര്യ നെ​ല്ലി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലു​ടെ​യും ജൈ​വ​കൃ​ഷി​യി​ലൂ​ടെ​യും പ​ദ്മ​ശ്രീ നേ​ട്ട​ത്തോ​ളം എ​ത്തി​യ രാ​മ​ൻ വ​യ​നാ​ടി​ന്‍റെ​യാ​കെ അ​ഭി​മാ​ന​മാ​ണെ​ന്നു നേ​താ​ക്ക​ൾ അ​നു​മോ​ദ​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.