ടെറസിൽനിന്നു വീണ് വീട്ടമ്മ മരിച്ചു
1262488
Friday, January 27, 2023 10:33 PM IST
കാട്ടിക്കുളം: നിർമാണത്തിലുള്ള വീടിന്റെ ടെറസിൽനിന്നു വീണ് വീട്ടമ്മ മരിച്ചു. അപ്പപ്പാറ അരമംഗലം മഠത്തിൽ ബാലകൃഷ്ണന്റെ ഭാര്യ കൗസല്യയാണ്(65) കഴിഞ്ഞ ദിവസം മരിച്ചത്.
സിമന്റുപണി നടന്ന ഭാഗം നനയ്ക്കാൻ ഭർത്താവിനൊപ്പം ടെറസിൽ കയറിയ കൗസല്യ കാൽവഴുതി വീഴുകയായിരുന്നു. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴായിരുന്നു മരണം. മക്കൾ: ബിന്ദു, സിന്ധു, സതീഷ്, ബിനീഷ്.