ക​ൽ​പ്പ​റ്റ​യി​ൽ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ശ്ര​മം
Wednesday, January 25, 2023 12:32 AM IST
ക​ൽ​പ്പ​റ്റ: പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ബി​ജെ​പി ശ്ര​മം. സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ക്കി​യ ’ഇ​ന്ത്യ ദ ​മോ​ദി ക്വ​സ്റ്റ്യ​ൻ’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം ത​യു​ന്ന​തി​നാ​ണ് ശ്ര​മം ഉ​ണ്ടാ​യ​ത്. സം​ഘ​ടി​ച്ചെ​ത്തി​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​ദ​ർ​ശ​ന​സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.
ഇ​തു സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്കു കാ​ര​ണ​മാ​യെ​ങ്കി​ലും പ്ര​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു പോ​ലീ​സ് സാ​ഹ​ച​ര്യം ഒ​രു​ക്കി. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ർ​ജു​ൻ ഗോ​പാ​ൽ, സി. ​ഷം​സു​ദ്ദീ​ൻ, ബി​നീ​ഷ് മാ​ധ​വ്, ഷെ​ജി​ൻ ജോ​സ്, ര​ഞ്ജി​ത്, ഇ. ​ഷം​ലാ​സ്, പ്ര​ണ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.