പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വിലക്കയറ്റം: സംയുക്ത ട്രേഡ് യൂണിയൻ ധർണ നടത്തി
1245238
Saturday, December 3, 2022 12:35 AM IST
കൽപ്പറ്റ: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ പ്രതിഷേധിച്ചും നിത്യോപയോഗ സാധനങ്ങളുടെയടക്കം വിലക്കയറ്റം തടയണമെന്നു ആവശ്യപ്പെട്ടും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ധർണ നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എസ്ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അബൂ, ബി.സുരേഷ് ബാബു, പി. സന്തോഷ്കുമാർ, ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, താരിഖ് കടവൻ എന്നിവർ പ്രസംഗിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
സുൽത്താൻ ബത്തേരി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിദ്യാർഥികൾക്കായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ഗവ.സർവജന സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, കളക്ടറേറ്റ് ന്യൂനപക്ഷ ക്ഷേമ ജൂണിയർ സൂപ്രണ്ട് ഷീബമോൾ എന്നിവർ പ്രസംഗിച്ചു. സിസിഎംവൈ പ്രിൻസിപ്പൽ സി. യൂസഫ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.