എയ്ഡ്സ് ദിനം ആചരിച്ചു
1244920
Thursday, December 1, 2022 11:51 PM IST
സുൽത്താൻ ബത്തേരി: എയ്ഡ്സ് ദിനം ജില്ലാതല ആചരണം മുനിസിപ്പൽ ഹാളിൽ നടത്തി. കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. റെഡ് റിബണ്‍ കാന്പയിൻ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ് നിർവഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പ്രിയ സേനൻ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലിഷ, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ.കെ.വി. സിന്ധു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, മെഡിക്കൽ ഓഫീസർ ഡോ.നിഖില പൗലോസ്, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എം. ഷാജി എന്നിവർ പ്രസംഗിച്ചു.