നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗം; ഇ​ന്നുമു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന
Thursday, December 1, 2022 12:22 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് മു​ത​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. റ​വ​ന്യു, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ആ​രോ​ഗ്യ വി​ഭാ​ഗം, ശു​ചി​ത്വ മി​ഷ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ താ​ലൂ​ക്ക്ത​ല പ​രി​ശോ​ധ​ന സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങു​ന്ന​ത്.
നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ പി​ഴ ഈ​ടാ​ക്കു​ന്ന​തോ​ടൊ​പ്പം ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. നി​യ​മം ലം​ഘ​ന​ത്തി​ന് ആ​ദ്യ ത​വ​ണ 10,000 രൂ​പ​യാ​ണ് പി​ഴ.
തു​ട​ർ​ന്നും ആ​വ​ർ​ത്തി​ച്ചാ​ൽ 25,000, 50,000 രൂ​പ എ​ന്നി​ങ്ങ​നെ പി​ഴ​യും ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.