വയനാട് മെഡിക്കൽ കോളജ്: ആക്്ഷൻ കമ്മിറ്റി ഏഴാംഘട്ട സമരം തുടങ്ങുന്നു
1244652
Thursday, December 1, 2022 12:22 AM IST
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജ് മടക്കിമലയ്ക്കു സമീപം കോട്ടത്തറ വില്ലേജിൽ ലഭ്യമായ സ്ഥലത്തു സ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി ഏഴാംഘട്ട സമരം തുടങ്ങുന്നു.
ഇതിന്റെ ഭാഗമായി ആക്ഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വിജയൻ മടക്കിമല ഏഴിനു രാവിലെ ഏഴു മുതൽ സന്ധ്യക്കു ഏഴു വരെ കളക്ടറേറ്റ് പടിക്കൽ ഉപവാസം അനുഷ്ഠിക്കും.
സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സമരത്തെ അഭിവാദ്യം ചെയ്യുമെന്നു ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പുകുട്ടി അറിയിച്ചു.
സെമിനാർ നടത്തി
പുൽപ്പള്ളി: ക്ഷീര വികസന വകുപ്പിന്റെയും കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ക്ഷീര കർഷകർക്കായി മുള്ളൻകൊല്ലി ക്ഷീരസംഘം ഹാളിൽ ശാസ്ത്രീയ പശു പരിപാലനം ഓഫ് ക്യാന്പ് പരിശീലനം സംഘടിപ്പിച്ചു. ആറ് ദിവസം നീണ്ടുനിന്ന പരിശീലന ക്യാന്പിന്റെ സമാപനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിടിസി പ്രിൻസിപ്പൽ കെ.എം. ഷൈജി, വൈസ് പ്രിൻസിപ്പൽ എം.കെ. സ്മിത, വിപിൻ പോൾ, ക്ഷീരസംഘം പ്രസിഡന്റുമാരായ ജോസ് കുന്നത്ത്, ജോസഫ് പരത്തനാൽ, പി.ജെ. അഗസ്റ്റിൻ, രാജൻ തൂപ്ര എന്നിവർ പ്രസംഗിച്ചു.