മീനങ്ങാടി കത്തീഡ്രലിൽ പെരുന്നാൾ നാളെ തുടങ്ങും
1244335
Tuesday, November 29, 2022 11:57 PM IST
കൽപ്പറ്റ: മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹൻമാരുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമപെരുന്നാൾ ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കും. ഒന്നിനു രാവിലെ 9.30നു വിശുദ്ധ കുർബാനയ്ക്കുശേഷം കൊടിയേറ്റ്. വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരത്തെത്തുടർന്നു സണ്‍ഡേ സ്കൂൾ വാർഷികവും കലാപരിപാടികളും.
രണ്ടിനു രാവിലെ എട്ടിനു വിശുദ്ധ മൂന്നിൻമേൽ കുർബാന, വൈകുന്നേരം 5.30ന് മലബാർ ഭദ്രാസനാധിപൻ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം. സന്ധ്യാനമസ്കാരത്തിനുശേഷം മീനങ്ങാടി ടൗണ്‍ കുരിശിങ്കലേക്ക് പ്രദിക്ഷണം, ആശിർവാദം, നേർച്ച, ആത്മീയ സംഗീതസന്ധ്യ. മൂന്നിനു രാവിലെ 8.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയിൽ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. 10നു കിഴക്കേ കുരിശിങ്കലേക്ക് പ്രദിക്ഷണം, ആശിർവാദം, നേർച്ച, ലേലം, കൊടിയിറക്ക്.