മൂന്നു പേർ അറസ്റ്റിൽ
1244334
Tuesday, November 29, 2022 11:57 PM IST
കൽപ്പറ്റ: കൊള്ളപ്പലിശ ഇടപാടുകൾ നിയന്ത്രിക്കുന്നതിനു നടപ്പാക്കിയ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി മേപ്പാടി, വൈത്തിരി, കന്പളക്കാട്, മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, അന്പലവയൽ, മീനങ്ങാടി, പുൽപ്പള്ളി സ്റ്റേഷൻ പരിധികളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേർ അറസ്റ്റിലായി. മാനന്തവാടി ആറാട്ടുതറ പ്രതീഷ്(47), പുൽപ്പള്ളി പട്ടാണിക്കൂപ്പ് എം.ജെ. ജ്യോതിഷ്(35), തമിഴ്നാട് ഈറോഡ് സ്വദേശിയും സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് താമസക്കാരനുമായ സതീഷ് (39) എന്നിവരാണ് അറസ്റ്റിലായത്.
പ്രതീഷിന്റെ വീട്ടിൽനിന്നു അനധികൃതമായി സൂക്ഷിച്ച 3,80,900 രൂപ, ഒരു മുദ്രപ്പത്രം, ആറ് ബ്ലാങ്ക് ചെക്ക് ലീഫ്, മൂന്നു ആർസി ബുക്ക്, ജ്യോതിഷിന്റെ വീട്ടിൽനിന്നു 54,000 രൂപ, 27 ആധാരം, സതീഷിന്റെ താമസസ്ഥലത്തുനിന്നു 3,39,500 രൂപ, ഒരു ബ്ലാങ്ക്ചെക്, അഞ്ച് ഡയറി എന്നിവ പിടിച്ചെടുത്തു.
18 ഓളം സ്വകാര്യ പണം ഇടപാട് സ്ഥാപനങ്ങളിലായിരുന്നു പോലീസ് നിരീക്ഷണവും പരിശോധനയും.