ഭിന്നശേഷി കുട്ടികൾക്കായി പഠനയാത്ര നടത്തി
1244138
Tuesday, November 29, 2022 12:11 AM IST
മേപ്പാടി: റിപ്പണ്‍ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയം, ബിആർസി വൈത്തിരി, എസ്എസ്കെ വയനാട്, റിപ്പണ്‍ പൗരസമിതി എന്നിവർ ചേർന്ന് മൂപ്പൈനാട് പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി പഠനയാത്ര നടത്തി.
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായാണ് യാത്ര നടത്തിയത്. ബിആർസി, ഐഇഡിസി ചാർജ് ട്രെയ്നർ കൊച്ചുത്രേസ്യ ഫ്ളാഗ് ഓഫ് ചെയ്തു. സ്പെഷൽ എജ്യുക്കേറ്റർമാരായ സെബസ്റ്റീന വർഗീസ്, വി.പി. ബാസില, അഭി ആന്റണി, തെറാപ്പിസ്റ്റ് അനീറ്റ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന എണ്‍പത് അംഗ സംഘമാണ് യാത്രയിൽ പങ്കെടുത്തത്. നിയമസഭാ മന്ദിരം, മ്യൂസിയം. ശംഖുമുഖം, ഭിന്നശേഷി കുട്ടികളെ പുനരധിവാസിപ്പിച്ച മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് എന്നിവിടങ്ങൾ സന്ദർശിച്ചു.