ബത്തേരി നഗരസഭ ജീവനക്കാരൻ കാർ ഇടിച്ച് മരിച്ചു
1226548
Saturday, October 1, 2022 10:33 PM IST
കൽപ്പറ്റ: ബത്തേരി നഗരസഭ ജീവനക്കാരൻ കാർ ഇടിച്ചു മരിച്ചു. കാക്കവയൽ കൈപ്പാടംകുന്ന് കൊട്ടോട്ടിപറന്പിൽ ശ്രീധരൻ-കുഞ്ഞുലക്ഷ്മി ദന്പതികളുടെ മകൻ പ്രവീണാണ്(33) മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ദേശീയപാതയിൽ മുട്ടിൽ വാര്യാടിനു സമീപമാണ് അപകടം.
പ്രഭാതസവാരിക്കിറങ്ങിയ പ്രവീണിനെ കോഴിക്കോട് സ്വദേശികൾ സഞ്ചാരിച്ച കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ വഴിയരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുനിസിപ്പിൽ ഓഫീസിൽ ക്ലാർക്കാണ് പ്രവീണ്‍. ഭാര്യ: അശ്വതി. ഒരു വയസുള്ള കുട്ടിയുണ്ട്.