ചെക്യാട് ഇരുനില വീട് കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശം
1224424
Sunday, September 25, 2022 12:08 AM IST
നാദാപുരം : ചെക്യാട് കൊയമ്പ്രം പാലത്തിനടുത്ത് ഇരുനില വീട് കത്തി നശിച്ചു ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. മേച്ചിങ്ങാട്ട് ജാഫറിന്റെ ഓട് മേഞ്ഞ ഇരുനില വീടാണ് ശനിയാഴ്ച്ച രാവിലെ കത്തി നശിച്ചത്.
ജാഫറിന്റെ കിടപ്പ് മുറിയിലെ കൂളർ ഫാനിൽ നിന്ന് തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം. വീടിന് മുകളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. നാട്ടുകാർ ഓടിയെത്തിയെങ്കിലും വൻ ശബ്ദത്തോടെ ഓടുകളും മറ്റും പൊട്ടിത്തെറിക്കുകയായിരുന്നു.
മൂന്ന് മുറികളിലുള്ള കിടക്കകൾ, അലമാരകൾ, മേശ, അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളും, ജനൽ, കട്ടിള , ഇലക്ട്രിക്ക് വയറിംഗുകളും ,ഫാനുകളും കത്തിനശിച്ചു. കൂടാതെ വിദേശത്തേക്ക് പോകുന്നതിനായി ജാഫർ ഒരുക്കി വച്ച ബാഗിൽ നിന്ന് പാസ്പോർട്ട് അടക്കമുള്ള രേഖകളും കത്തി നശിച്ചു.
ജാഫറിന്റെ ഭാര്യയും മക്കളും താഴത്തെ നിലയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാദാപുരത്തു നിന്നും അസിസ്റ്റന് സ്റ്റേഷൻ ഓഫീസർ നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നി രക്ഷാസേന ഒന്നര മണിക്കൂറിലേറെ സമയം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്വീടിന്റെ മുകൾ നില പൂർണമായും കത്തിനശിച്ചു.
ഏകദേശം അഞ്ച് ലക്ഷത്തിൽ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വളയം സിഐ എ.അജീഷ് , എസ്ഐ അനീഷ് വടക്കേടത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് എത്തിയിരുന