പ്രതിഷേധ ധര്‍ണ 27ന്
1224415
Sunday, September 25, 2022 12:06 AM IST
കോഴിക്കോട്: അശാസ്ത്രീയവും അനിയന്ത്രിതവുമായ കെട്ടിടനികുതി വര്‍ധനവിനെതിരേ സെപ്റ്റംബര്‍ 27ന് കലക്ട്രേറ്റിലേക്ക് പ്രകടനവും ധര്‍ണയും നടത്തുമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിന് നടക്കുന്ന ധര്‍ണ അഡ്വ .ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാഴേരി ഷെരീഫ് ഹാജി മുഖ്യപ്രഭാഷണം നടത്തും. വര്‍ഷത്തില്‍ അഞ്ച് ശതമാനം കെട്ടിടനികുതി കൂട്ടാനും ഭൂമിയുടെ ന്യായവിലക്കനുസരിച്ച് കെട്ടിട നികുതി നിര്‍ണയിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം കെട്ടിട ഉടമകളെ തകര്‍ക്കുന്ന നടപടിയാണ്. പരിഷ്ക്കരിച്ച കെ കെട്ടിട വാടക ബില്‍ പാസാക്കുക, അശാസ്ത്രീയമായ ലേബര്‍ സെസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധര്‍ണയില്‍ ഉന്നയിക്കുക. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് പി.കെ ഫൈസല്‍, വൈസ് പ്രസിഡന്റ് കരയത്ത് ഹമീദ് ഹാജി, സി.സെയ്തൂട്ടി ഹാജി, കെ.കെ ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.