ശാസ്ത്രീയ പശുവളർത്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
1224412
Sunday, September 25, 2022 12:06 AM IST
പെരുവണ്ണാമൂഴി: ശാസ്ത്രീയ പശു വളർത്തൽ വിഷയത്തിൽ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ.എസ്.ഷൺമുഖവേൽ ക്ലാസ് നയിച്ചു. പശുവിനെ തെരഞ്ഞെടുക്കൽ, പ്രത്യുൽപ്പാദനം, ക്രിത്രിമ ബീജസങ്കലനം, വന്ധ്യത, അകിടു വീക്ക രോഗവും പരിഹാരവും എന്നിവയിൽ കർഷകർക്ക് ബോധവൽക്കരണം നൽകി. പ്രോഗ്രാം കോർഡിനേറ്റർ പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.