രാജ്യം അസ്വസ്ഥമാകുന്പോൾ പ്രതീക്ഷ കോണ്‍ഗ്രസിൽ: എൻ.ഡി. അപ്പച്ചൻ
1224011
Friday, September 23, 2022 11:58 PM IST
പനമരം: കേന്ദ്ര ഭരണത്തിൽ രാജ്യം അസ്വസ്ഥമാകുന്പോൾ ജനങ്ങൾക്കു പ്രതീക്ഷ കോണ്‍ഗ്രസിൽ മാത്രമാണെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനു സംഘടിപ്പിച്ച സന്ദേശ യാത്രയുടെ ആദ്യദിന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൊതുസ്വത്ത് കോർപറേറ്റുകൾക്ക് തീറെഴുതിയും സാധാരണക്കാരന്റെ അവകാശങ്ങൾ കവർന്നും വർഗീയത അടിച്ചേൽപ്പിച്ചും ജനാധിപത്യത്തെ വെല്ലുവിളിച്ചുമാണ് കേന്ദ്ര ഭരണം. കന്യാകുമാരിയിൽ ആരംഭിച്ച ജോഡോ യാത്ര കാഷ്മീരിൽ എത്തുന്പോഴേക്കും ജനമനസ് പൂർണമായും രാഹുൽ ഗാന്ധിക്കൊപ്പമായിരിക്കുമെന്നും അപ്പച്ചൻ പറഞ്ഞു.
ആൻസ് മരിയ ജോർജിനു റാങ്ക്
മാനന്തവാടി: കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി എംഎസ്സി സുവോളജി പരീക്ഷയിൽ വയനാട് സ്വദേശിനിക്കു ഒന്നാം റാങ്ക്. കല്ലോടി കപ്യാരുമലയിൽ ജോർജ് ജോസഫ്-ബീന ദന്പതികളുടെ മകൾ ആൻസ് മരിയ ജോർജിനാണ് അഭിമാന നേട്ടം. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി കാന്പസ് വിദ്യാർഥിനിയായിരുന്നു.