ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ; റേ​ഷ​ൻ അ​ന​ർ​ഹ​ർ പു​റ​ത്താ​കും
Thursday, September 22, 2022 11:06 PM IST
ക​ൽ​പ്പ​റ്റ: അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ആ​രം​ഭി​ച്ച ’ഓ​പ്പ​റേ​ഷ​ൻ യെ​ല്ലോ’ പ​ദ്ധ​തി ജി​ല്ല​യി​ൽ തു​ട​ങ്ങി. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു വി​ത​ര​ണ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ, ടോ​ൾ ഫ്രീ (​മൊ​ബൈ​ൽ ന​ന്പ​ർ 9188527301, ടോ​ൾ ഫ്രീ 1967) ​ന​ന്പ​റു​ക​ളി​ലും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് ന​ന്പ​റി​ലും (04936 202273) അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കു​വ​യ്ക്കാം. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.
2013ലെ ​ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം അ​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ 92.61 ല​ക്ഷം കാ​ർ​ഡു​ട​മ​ക​ളി​ൽ 43.94 ശ​ത​മാ​നം റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളെ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ അ​ന​ർ​ഹ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ക​രം 2.54 ല​ക്ഷ​ത്തോ​ളം പു​തി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു. ജി​ല്ല​യി​ൽ നി​ല​വി​ൽ 1,98,092 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളു​ണ്ട്. ഇ​തി​ൽ 1,01,717 പേ​ർ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രാ​ണ്.
ജൂ​ലൈ 30 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം സ്വ​മേ​ധ​യാ സ​റ​ണ്ട​ർ ചെ​യ്ത​തും പ​രി​ശോ​ധ​ന വ​ഴി​യും 2,421 കാ​ർ​ഡു​ട​മ​ക​ൾ പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റി. അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് കാ​ർ​ഡു​ക​ൾ തി​രി​കെ ഏ​ൽ​പ്പി​ക്കാ​ൻ സ​മ​യം ന​ൽ​കി​യി​ട്ടും വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് അ​വ​സ​രം വി​നി​യോ​ഗി​ച്ച​ത്.
അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ച്ച​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ വ​കു​പ്പ്.