കെസിവൈഎം മാനന്തവാടി രൂപത യുവജന കലോത്സവം സമാപിച്ചു
1223688
Thursday, September 22, 2022 11:06 PM IST
സുൽത്താൻ ബത്തേരി: യുവജനങ്ങളിലെ സർഗപ്രതിഭയെ വളർത്തുന്നതിനും ഉൗട്ടിയുറപ്പിക്കുന്നതിനുമായി കെസിവൈഎം മാനന്തവാടി രൂപത ’പേൾ 2022’ യുവജന കലോത്സവം സംഘടിപ്പിച്ചു. 13 മേഖലകളിൽ നിന്നും കലാസാഹിത്യമത്സരങ്ങളിൽ 28 ഇനങ്ങളിലായി എഴുന്നൂറിൽപരം മത്സരാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ പയ്യന്പള്ളി മേഖല ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
തരിയോട് മേഖല രണ്ടാം സ്ഥാനത്തിനും മാനന്തവാടി മേഖല മൂന്നാം സ്ഥാനത്തിനും അർഹരായി. മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍ പോൾ മുണ്ടോളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ക്രിസ്തുവിനെ സാക്ഷ്യവത്കരിക്കാൻ കലോത്സവം പോലുള്ള സാംസ്കാരിക കലാവേദികളെ പ്രോത്സാഹിപ്പിക്കുകയും കലാപ്രതിഭകളെ വളർത്തിയെടുക്കുന്നതും ചെയ്യുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മാന ദാനവും മോണ്‍സിഞ്ഞോർ നിർവഹിച്ചു. രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. ബത്തേരി ഫൊറോന വികാരി റവ.ഡോ. ജോസഫ് പരുവുമ്മേൽ അനുഗ്രഹ പ്രഭാക്ഷണം നടത്തി.
രൂപത വൈസ് പ്രസിഡന്റ് നയന മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, സെക്രട്ടറിമാരായ അമൽഡ തൂപ്പുംങ്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അന്പലത്തിങ്കൽ, കോഓർഡിനേറ്റർ ബ്രാവോ പുത്തൻപ്പറന്പിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ആനിമേറ്റർ സിസ്റ്റർ സാലി സിഎംസി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.