പ്രചാരണ വീഡിയോ പ്രകാശനം
1223390
Wednesday, September 21, 2022 11:50 PM IST
കൽപ്പറ്റ: 26ന് നടക്കുന്ന ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയം ഉദ്ഘാടനത്തിന്റെ പ്രചാരണാർഥം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വയനാടൻ കായികരംഗത്തിന്റെ നാൾവഴികളെക്കുറിച്ചും ജില്ലാ സ്പോർട്സ് കൗണ്‍സിൽ തയാറാക്കിയ വീഡിയോ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രകാശനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എ. ഗീത, സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സലിം കടവൻ എന്നിവർ പ്രസംഗിച്ചു. എഡിഎം എൻ.ഐ. ഷാജു, സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗങ്ങളായ എ.ഡി. ജോണ്‍, എൻ.സി. സാജിദ്, കെ.പി. വിജയി, പി.ടി. ചാക്കോ എന്നിവർ പങ്കെടുത്തു. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു സ്വഗതവും സെക്രട്ടറി എ.ടി. ഷണ്മുഖൻ നന്ദിയും പറഞ്ഞു.