കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ ദിനം ആചരിച്ചു
1599665
Tuesday, October 14, 2025 7:40 AM IST
മുക്കം: കത്തോലിക്ക കോണ്‍ഗ്രസ് മുക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ മുക്കം തിരുഹൃദയ ഇടവകയില്‍ അവകാശ സംരക്ഷണ ദിനം ആചരിച്ചു. ഇടവക വികാരി ഫാ. ജോണ്‍ ഒറവുങ്കര ഉദ്ഘാടനം ചെയ്തു.
നീതി ഔദാര്യമല്ല അവകാശമാണെന്നും മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.വര്‍ഗീസ് പാലക്കില്‍, സെക്രട്ടറി രാജന് ചൂരപൊയ്കയില്‍ എന്നിവര്‍ പ്രസംഗിച്ചു. ലോവല്‍ പള്ളിത്താഴത്ത്, ദേവസ്യ പൈമ്പിള്ളില്‍, അഖില്‍ മലേക്കുന്നേല്‍, ഷിജി കിഴക്കരക്കാട്ട്, ജോര്‍ജ് മഠത്തില്‍, കുര്യന് പാറക്കല്‍, ജോണി കുഴുപ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
തിരുവമ്പാടി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ദിനം തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍ ആചരിച്ചു. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവര്‍ നേരിടുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും എതിരേ നടത്തുന്ന സമുദായ അവകാശ സംരക്ഷണ യാത്രയുടെ മുന്നോടിയായിട്ടാണ് അവകാശ സംരക്ഷണ ദിനം ആചരിച്ചത്.
അസിസ്റ്റന്റ് വികാരി ഫാ.ജേക്കബ് തിട്ടയില്‍, രൂപത വൈസ് പ്രസിഡന്റ് പ്രിന്‍സ് തിനംപറമ്പില്‍, രൂപത കമ്മറ്റി അംഗം ടോമി ചക്കിട്ടമുറിയില്‍, യൂണിറ്റ് പ്രസിഡന്റ് രാജന് ചെമ്പകം, തോമസ് പുത്തന്‍പുരയ്ക്കല്‍, സണ്ണി പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.