നിൽപ്പുസമരം നടത്തി അങ്കണവാടി ജീവനക്കാര്‍
1536616
Wednesday, March 26, 2025 5:37 AM IST
കൂരാച്ചുണ്ട്: അങ്കണവാടി ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്കി സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടില്‍ പോസ്റ്റ് ഓഫീസിന്റെ മുന്പില് അങ്കണവാടി ക്രഷ് വര്‍ക്കേഴ്സ് യൂണിയന് ഐഎന്‍ടിയുസി നില്‍പ്പുസമരം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഗസ്റ്റിന് കാരക്കട ഉദ്ഘാടനം ചെയ്തു.
ബീന മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിന്‍സി തോമസ്, ഡാര്‍ലി ഏബ്രഹാം, സിമിലി ബിജു, ജെസി ജോസഫ് ഉൾപ്പെടെയുള്ളവരും ലിസി മാത്യു, ബിജി സെബാസ്റ്റ്യന്‍, ഷക്കീന കുഞ്ഞുമോന് എന്നിവരും പ്രസംഗിച്ചു.