കാടു കയറാന്‍ മടിച്ച് കാട്ടാനക്കൂട്ടം: പൂവാറൻതോട്ടില് വ്യാപകമായ കൃഷിനാശം
1536604
Wednesday, March 26, 2025 5:34 AM IST
കൂടരഞ്ഞി: പൂവാറന്‍തോട് കല്ലംപുല്ല് ജനവാസ മേഖലയില്‍ കാട്ടാനകള്‍ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങ്, വാഴ, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസക്കാലമായി തമ്പുരാന്‍കൊല്ലി, മണ്ണാര്‍പൊയില്‍, കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വനംവകുപ്പിനെ വിവരമറിയിച്ചാല്‍ അവര്‍ സ്ഥലം സന്ദര്‍ശിച്ചു പോകുന്നതല്ലാതെ ആനയെ തുരത്താന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
ആനയിറങ്ങി നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ പ്രസിഡന്റ് ആദര്‍ശ് ജോസഫ്, വാര്‍ഡ് മെമ്പര്‍ എല്‍സമ്മ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സന്ദർശിച്ചു. സ്ഥലത്ത് ഫോറസ്റ്റ് ആര്‍ആര്‍ടി സംഘം ക്യാമ്പ് ചെയ്ത് പടക്കം പൊട്ടിച്ച് ആനയെ തുരത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.