സാങ്കേതിക വാരാഘോഷം നാളെ
1535652
Sunday, March 23, 2025 5:29 AM IST
പെരുവണ്ണാമൂഴി : കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധ വിളഗവേഷണ സ്ഥാപനം എന്നിവയുടെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴി കെവികെ യിൽ സാങ്കേതിക വാരാചരണം സംഘടിപ്പിക്കുന്നു. നാളെ തുടങ്ങുന്ന പരിപാടിയിൽ ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയുടെ കൃഷിരീതികൾ എന്ന വിഷയത്തിൽ സെമിനാർ ഉണ്ടായിരിക്കും.
തുടർന്ന് 25 ന് പച്ചക്കറി വിളകളിലെ രോഗ കീട നിയന്ത്രണം , മൂല്യവർദ്ധനവ് വിഷയങ്ങളിലും 26 ന് അലങ്കാര മത്സ്യകൃഷി, 27 ന് കുറ്റിക്കുരുമുളക് കൃഷി എന്നീ വിഷയങ്ങളിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ 0496 - 2966041 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. മാർച്ച് 28 ന് പന്നിക്കോട്ടൂർ, കോതോട്, പരുത്തിപ്പാറ എന്നിവിടങ്ങളിലെ എസ് സി. വിഭാഗത്തിൽപ്പെട്ട കർഷകർക്കായി സോളാർ ലൈറ്റ്, കോഴിക്കൂട്, മുട്ടക്കോഴികൾ, നടീൽ വസ്തുക്കൾ തുടങ്ങിയവ വിതരണം ചെയ്യും.
കർഷകർക്കായി സാങ്കേതികവിദ്യാ പ്രദർശനം, വിവിധ നടീൽ വസ്തുക്കളുടെ വില്പന തുടങ്ങിയവയും ഉണ്ടായിരിക്കും. കെവികെ നിക്ര പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ നിന്നുള്ള മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും.