ചക്കിട്ടപാറയിൽ ആരോഗ്യ സെമിനാർ നടത്തി
1535408
Saturday, March 22, 2025 6:00 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ ആരോഗ്യ സ്ഥിതി റിപ്പോർട്ട് തയാറാക്കുന്നതിനായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
മാനസിക ആരോഗ്യം, കുട്ടികളെ വളർത്തൽ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, മെമ്പർമാരായ ആലീസ് പുതിയേടത്ത്, വിനിഷ ദിനേശൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. കമറുദ്ദീൻ, ഡോ. സി.കെ. വിനോദ് എന്നിവർ പ്രസംഗിച്ചു. ഡോ. സച്ചിൻ, കെ. ചന്ദ്രൻ, അനുശ്രീ എന്നിവർ ക്ലാസെടുത്തു.