സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1515042
Monday, February 17, 2025 5:00 AM IST
താമരശേരി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പരപ്പൻപൊയിൽ മേഖല ഓഫീസ് ചാടിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചു. സുരക്ഷ കോഴിക്കോട് ജില്ലാ ചെയർമാൻ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.
താമരശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. സുരക്ഷ താമരശേരി സോണൽ ചെയർമാൻ കെ. ബാബു, വാർഡ് മെമ്പർ പി.സി. അബ്ദുൾ അസീസ്, മേഖല രക്ഷാധികാരി പി. വിനയകുമാർ എന്നിവർ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
സോണൽ കൺവീനർ എം.ഇ. ജലീൽ, എൻ.ആർ. റിനീഷ്, പി. ഗോപാലൻ, ഒ.എം. സുധീർകുമാർ, സി.കെ. ശരത്, മേഖല കൺവീനർ വി. ലിജു, സ്വാഗത സംഘം ചെയർമാൻ പി.കെ. വാസുദേവൻ എന്നിവർ പ്രസംഗിച്ചു.