വ്യത്യസ്തമായ ക്ഷണക്കത്തുമായി വിദ്യാർഥികൾ
1512377
Sunday, February 9, 2025 4:32 AM IST
കൊയിലാണ്ടി:വ്യത്യസ്തമായ ക്ഷണക്കത്തുമായി കോതമംഗലം ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ. വാർഷികാഘോഷത്തെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നാലാം ക്ലാസിലെ വിദ്യാർഥികൾ വീടുകളിലേക്ക് കത്തയച്ചത്. നാലാം ക്ലാസിലെ പരിസരപഠനത്തിൽ ആശയവിനിമയ മാർഗങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് കുട്ടികൾ കത്തുകളെക്കുറിച്ച് അറിയുന്നത്.
തുടർന്ന് സ്കൂൾ വാർഷികാഘോഷത്തെക്കുറിച്ച് വീട്ടകാർക്ക് കത്തുകളയക്കുവാൻ തീരുമാനിക്കുകയായിരുന്നു. സ്കൂളിലെ മുഴുവൻ നാലാം ക്ലാസുകാരും പോസ്റ്റ് കാർഡിൽ വീട്ടിലേക്ക് ക്ഷണക്കത്ത് തയാറാക്കി.
കത്തുമായി കൊച്ചു മിടുക്കർ പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ പോസ്റ്റ് മാസ്റ്റർ കത്തിനെ കുറിച്ചും പ്രവർത്തനത്തെ കുറിച്ചും വിശദീകരിച്ചു. കുട്ടികൾലെറ്റർ ബോക്സിൽ പോസ്റ്റ് ചെയ്തു മടങ്ങി.