ദേശീയ പാതയിൽ കാർ തല കീഴായി മറിഞ്ഞു
1512374
Sunday, February 9, 2025 4:32 AM IST
കൊയിലാണ്ടി: ദേശീയ പാതയിൽ കാർ തല കീഴായി മറിഞ്ഞു. ചേമഞ്ചേരി റെയിൽവേസ്റ്റേഷനു സമീപമാണ് അപകടം.
അപകടത്തിൽ ചേമഞ്ചേരി കൊളക്കാട് സ്വദേശി ലത്തീഫിന് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിലേക്ക് വരുകയായിരുന്ന കാറുകളാണ് അപകടത്തിൽപെട്ടത്.
പിറകിൽ വന്ന കാർ മുന്നിലുള്ള കാറിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിയുകയായിരുന്നു. സ്ഥലത്ത് ഗതാഗതം സ്തംഭിച്ചു.