ഉത്പന്നങ്ങള്‍ക്കു വിലകൂട്ടി; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി
1509516
Thursday, January 30, 2025 5:10 AM IST
കോഴിക്കോട്: ക്വാറി, ക്രഷര്‍ ഉത്പന്നങ്ങളുടെ വില വര്‍ധന നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്. യാതെരു മുന്നറിയിപ്പുമില്ലാതെയാണ് വില കൂട്ടിയതെന്ന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എംസാന്‍ഡ്, മെറ്റല്‍ എന്നിവയ്ക്ക് ഫൂട്ടിന് എട്ടു രൂപയും കരിങ്കല്ലിന് ലോഡിന് 1500 രൂപയുമാണ് വര്‍ധിപ്പിച്ചത്. ടിപ്പര്‍ ലോറി ഉടമകളും ക്വാറി ക്രഷര്‍ ഉടമകളും ചേര്‍ന്ന് ഒത്തുചേര്‍ന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ കാഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. പെര്‍മിറ്റ് ഫീസ് വര്‍ധനവ്, സ്ഥലം തരംതിരിക്കല്‍ , ഫീസ് വര്‍ധനവ്, സ്ഥലം രജിസ്ട്രഷന് ഫീസ് വര്‍ധനവ് തുടങ്ങിയ കാരണങ്ങളാലും തൊഴിലില്ലായ്മയും കാരണം ഈ മേഖലയെ നാശത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന് ജില്ലാ സമ്മേളനം ഫെബ്രുവരി 11,12 തീയതികളില്‍ പയ്യോളി ഇരിങ്ങത്ത് ഗ്രീന്‍ ഓക്ക് ഓഡിറ്റോറിയത്തില്‍ നടക്കും. 11ന് രാവിലെ 11ന് സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായിരിക്കും.ജില്ലാ പ്രസിഡന്റ് ടി.കെ. അബ്ബാസ്, സെക്രട്ടറി വി.പി. ശശിധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ചന്ദ്രന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.