മയ്യഴി പുഴ കയേറ്റം: വിദ്വേഷ പ്രചരണത്തിൽ കേസെടുത്തു
1509216
Wednesday, January 29, 2025 5:06 AM IST
നാദാപുരം: മയ്യഴി പുഴയുടെ തെരുവംപറമ്പ് പുഴയോരം കയേറ്റവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയിൽ മത സ്പർദ്ദയുണ്ടാക്കുന്ന പ്രചരണം നടത്തിയ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.
ചിയ്യൂർ മാതൃക വാട്സപ്പ് ഗ്രൂപ്പിലാണ് സാമുദായിക സംഘർഷത്തിനിടയാക്കുന്ന പ്രചരണം നടത്തിയത്. പിന്നീട് ഇതിന്റെ സ്ക്രീൻ ഷോട്ടും ശബ്ദ സന്ദേശവും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട നാദാപുരം പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പുഴ കയേറി കളിസ്ഥലം നിർമിക്കുന്നതിനെ എതിർക്കുന്നവർ ഒരു മതവിഭാഗത്തിലെ കുട്ടികൾ കളിക്കുന്നതിനാലാണ് എന്നാണ് പ്രചരണം നടത്തിയത്.