കേരളത്തിലെ റേഷന്‍ സംവിധാനം സര്‍ക്കാര്‍ അട്ടിമറിച്ചു: പ്രവീണ്‍കുമാര്‍
1509209
Wednesday, January 29, 2025 4:57 AM IST
കോഴിക്കോട്: സുതാര്യമായി നടന്നുവന്നിരുന്ന റേഷന്‍ സംവിധാനം എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. റേഷന്‍ഷോപ്പിന് മുമ്പില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ഇരുട്ടടിയാണ് റേഷന്‍ ലഭിക്കാത്ത അവസ്ഥയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്നില്ലാത്ത ആശുപത്രികളും അരിയില്ലാത്ത റേഷന്ഷോപ്പുകളുമാണ് പിണറായി വിജയന്റെ ഭരണ നേട്ടമെന്ന് പ്രവീണ്‍ പറഞ്ഞു.
നടക്കാവ് മണ്ഡലം പ്രസിഡന്റ് ഹിരിലാല്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.വി. ബാബുരാജ്, ബ്ലോക്ക് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍, വിനോദ് വെള്ളയില്‍, സുതേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാദാപുരം:റേഷൻ വിതരണം അവതാളത്തിലായതിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ റേഷൻ ഷോപ്പുകൾക്ക് മുമ്പിൽ ധർണ നടത്തി. ചെക്യാട് മണ്ഡലം കമ്മിറ്റി പാറക്കടവിലെ റേഷൻ ഷോപ്പിന് മുമ്പിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി മാക്കൂൽ കേളപ്പൻ, നെല്ലൂർ മൊയ്തു, വി.കെ. അസൂട്ടി, വള്ളിൽ അബ്ദുള്ള, അസീസ് കൊല്ലനാണ്ടി, മഹമൂദ് പാട്ടോൻ, യു. മനോജൻ, നാണു ചന്ദനാണ്ടി, കല്ലിൽ പവി, പി. രാജൻ നേതൃത്വം നൽകി.