കേരളാ കോൺഗ്രസ്- എം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
1509515
Thursday, January 30, 2025 5:10 AM IST
കോഴിക്കോട്: മുൻ ധനകാര്യ മന്ത്രി കെ.എം. മാണിയുടെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് പുവർ ഹോമിൽ കേരളാ കോൺഗ്രസ്- എം ജില്ലാ കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു.ചൂതാട്ട ലോബികളുടെ കൈകളിൽ നിന്നും കേരള ലോട്ടറിയെ മോചിപ്പിച്ച് ദരിദ്ര ലക്ഷങ്ങൾക്ക് കാരുണ്യത്തിന്റെ കൈയൊപ്പ് ചാർത്തിയ യുഗപ്രഭാവനാണ് കെ.എം. മാണിയെന്ന് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എം. പോൾസൺ അധ്യക്ഷത വഹിച്ചു. ബോബി മൂക്കൻതോട്ടം, വിനോദ് കിഴക്കയിൽ, റുഖിയാ ബീവി, പി.എ. ജയപ്രകാശ്, ഷാജു ജോർജ്, റീത്താ ജസ്റ്റിൻ, സി.ടി. സനീഷ്, ഭാസിത് ചേലക്കോട്, ഷിനോജ് പുളിയോലിൽ എന്നിവർ പ്രസംഗിച്ചു. നാളെ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട100 കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തും.