ബി സോൺ കലോത്സവം; ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മുന്നിൽ
1509509
Thursday, January 30, 2025 5:10 AM IST
നാദാപുരം: കാലിക്കട്ട് സർവകലാശാല ബി സോൺ കലോത്സവം "ഡാബ് കെ ലയാലി' മൂന്നു ദിവസം പിന്നിട്ടപ്പോൾ 125 പോയിന്റ് നേടി ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മുന്നിൽ.106 പോയിന്റുമായി ഫറൂഖ് കോളജ് രണ്ടാംസ്ഥാനത്തും തുടരുകയാണ്.
രാവിലെ പത്തരയോടെ അഞ്ചു വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുകയാണ്. പ്രധാന വേദിയായ ദർവേഷിൽ മിമിക്രി, മൈം, നാടോടി നൃത്തം ഗ്രൂപ്പ്, ഗാനമേള എന്നീ ഇനങ്ങളാണ് നടന്നത്.
വേദി രണ്ട് ഗസാനിൽ തുള്ളൽ, കഥകളി, കേരളനടനം, ഭരതനാട്യം എന്നീ മത്സരങ്ങളും വേദി മൂന്ന് സാമിയയിൽ മാപ്പിളപ്പാട്ട്, നാടകം എന്നീ മത്സരങ്ങളും വേദി നാല് റഫാത്തിൽ ലളിതഗാനം, സെമി ക്ലാസിക്കൽ സംഗീതം, സംഘഗാനം എന്നീ ഇനങ്ങളും വേദി അഞ്ചിൽ ഷിറീനിൽ തുകൽ വാദ്യങ്ങൾ, ചെണ്ടമേളം, തന്ത്രി വാദ്യങ്ങൾ സുഷിരവാദ്യങ്ങൾ എന്നീ മത്സരങ്ങളുമാണ് നടന്നത്.