കോ​ഴി​ക്കോ​ട്: ശു​ചി​ത്വ, മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ല്‍ പു​തു മാ​തൃ​ക തീ​ര്‍​ത്ത് ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ലെ 332 സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളെ ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ത​യാ​റാ​ക്കി​യ ഗ്രേ​ഡിം​ഗ് ഫോ​റം ഉ​പ​യോ​ഗി​ച്ച് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ളെ വി​ല​യി​രു​ത്തി​യ​ത്. ജൈ​വ - അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം,

മാ​ലി​ന്യ കൊ​ട്ട​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, ഹ​രി​ത​ച​ട്ടം പാ​ലി​ച്ചു പ​രി​പാ​ടി​ക​ള്‍ ന​ട​ത്ത​ല്‍, സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ല്‍, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ല്‍, ദ്ര​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം, ശു​ചി​മു​റി സൗ​ക​ര്യ​വും അ​തി​ന്‍റെ വൃ​ത്തി​യും, പൊ​തു ശു​ചി​ത്വ നി​ല​വാ​രം തു​ട​ങ്ങി 18 ഓ​ളം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

ച​ട​ങ്ങി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ നി​കു​തി അ​പ്പീ​ല്‍​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​കെ. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഡോ. ​എ​സ് ജ​യ​ശ്രീ, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ടി. പ്ര​സാ​ദ്,

ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ. ​മു​ന​വ്വ​ര്‍ റ​ഹ്മാ​ന്‍, ക്ലീ​ന്‍ സി​റ്റി മാ​നേ​ജ​ര്‍ കെ. ​പ്ര​മോ​ദ്, പ്രൊ​ജ​ക്റ്റ് സെ​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എ​സ്. ഡേ​യ്‌​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹ​രി​ത സ്ഥാ​പ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.