കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ജൂ​ബി​ലി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന 39-ാമ​ത് ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മൂ​ന്നാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ക്ല​ബ് മി​ലാ​ഷ് വാ​ഴ​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ക്ട​റി ചാ​ലി​ടം കൂ​രാ​ച്ചു​ണ്ട് ( 4-2 ) സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

താ​മ​ര​ശേ​രി രൂ​പ​ത സി​ഒ​ഡി ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി അം​ഗം ജോ​സ് കാ​നാ​ട്ട് എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ചാ​ലി​ടം ടീം ​അം​ഗം നി​യാ​സി​ന് ക​ല്ലാ​നോ​ട്‌ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ് കോ​യി​ൻ​സ് കൂ​രാ​ച്ചു​ണ്ട് സ്പോ​ൺ​സ​ർ ചെ​യ്ത ഉ​പ​ഹാ​രം കൈ​മാ​റി.

ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ, സി​റാ​ജ് പാ​റ​ച്ചാ​ലി​ൽ, പി.​കെ. ജെം​സി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.