കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി, അ​ത്തോ​ളി വി​ല്ലേ​ജു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന പാ​ലോ​റ​മ​ല​യി​ലെ ഖ​ന​ന​ത്തി​നെ​തി​രേ പാ​ലോ​റ​മ​ല സം​ര​ക്ഷ​ണ​സ​മി​തി രം​ഗ​ത്ത്. പ​ത്തി​ല​ധി​കം നീ​ർ​ത്ത​ട​ങ്ങ​ളു​ടെ പ്ര​ഭ​വ സ്ഥാ​ന​മാ​യ മ​ല​യി​ലെ ചെ​ങ്ക​ൽ ഖ​ന​നം പ്ര​ദേ​ശ​ത്തെ ആ​വാ​സ വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​തെ​യാ​ണ് ജി​യോ​ള​ജി വ​കു​പ്പ് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട് പാ​ലോ​റ​മ​ല സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ ഖ​ന​ന​ത്തി​നെ​തി​രേ സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ സ്ഥ​ല ഉ​ട​മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് ഖ​ന​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​തി​നെ​തി​രേ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും പാ​ലോ​റ​മ​ല സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​വി​ശ്വം​ഭ​ര​ൻ, അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ബൈ​ജു കൂ​മു​ള്ളി, ഉ​ണ്ണി മൊ​ട​ക്ക​ല്ലൂ​ർ, ആ​ർ. ബാ​ബു,എ​ൻ.​സു​ജി​ത്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.