യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വനനിയമത്തില്‍ കാലാനുസൃതമായ മാറ്റം: വി.ഡി. സതീശന്
1509222
Wednesday, January 29, 2025 5:06 AM IST
കോടഞ്ചേരി: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വനനിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി വനവും കൃഷിഭൂമിയും വേര്‍തിരിക്കുന്നതിന് വേണ്ട വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മലയോര സമരയാത്രക്ക് കോടഞ്ചേരിയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
തമിഴ്നാട് മാതൃകയില്‍ സീറോ ബഫര്‍സോണാക്കി ജനവാസ മേഖലയെ പൂര്‍ണ്ണമായും ഇഎസ്എയില്‍നിന്നും യുഡിഎഫ് ഒഴിവാക്കും. നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.വന്യമൃഗ ആക്രമണത്താല്‍ ഒരാളും കൊല്ലപ്പെടാന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, മോന്‍സ് ജോസഫ് എംഎല്‍എ, ടി. സിദീഖ് എംഎല്‍എ, സി.പി ജോണ്‍, എം.എ. റസാക്ക്, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്, അഡ്വ. കെ. ജയന്ത്, പി.എം. നിയാസ്, അഹമ്മദ് പുന്നക്കല്‍, മജുഷ് മാത്യൂസ്, നിജേഷ് അരവിന്ദ്, പി.എം. ജോര്‍ജ്, ദിനേശ് പെരുമണ്ണ, പി.സി. ഹബീബ് തമ്പി, ജോബി ഇലന്തൂര്‍,
വിന്‍സന്റ് വടക്കേമുറിയില്‍, കെ.എം. പൗലോസ്, അലക്സ് തോമസ് ചെമ്പകശേരി, ജയ്സണ്‍ മേനാക്കുഴി, അബൂബക്കര്‍ മൗലവി, ജോസ് പൈക, ടി.പി. അഷറഫ്, സി.ജെ. ടെന്നിസണ്‍, ജയരാജന് മൂടാടി, ജോണി പ്ലാക്കാട്ട്, ബേബി കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.