താ​മ​ര​ശേ​രി: വ​യോ​ധി​ക​നെ വൈ​ദ്യു​തി തൂ​ണി​ൽ കെ​ട്ടി​യി​ട്ട് ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം ആ​റു പേ​ർ ഒ​ളി​വി​ൽ.​

പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു കാ​വും​പു​റം സ്വ​ദേ​ശി കു​ഞ്ഞി​മൊ​യ്തീ​നെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ നി​ന്നും പി​ടി​ച്ചി​റ​ക്കി കാ​വും​പു​റ​ത്തെ​ത്തി​ച്ച് മ​ർ​ദി​ച്ച​ത്.

പ്ര​തി​ക​ളു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന കു​ഞ്ഞി​മൊ​യ്തീ​ൻ 70 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നു ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.