കൂരാച്ചുണ്ടിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ കാബിനിലെ നെയിം ബോർഡ് നശിപ്പിച്ചു
1509214
Wednesday, January 29, 2025 5:06 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് പ്രസിഡന്റിന്റെ കാബിനിൽ സ്ഥാപിച്ച നെയിംബോർഡ് ഓഫീസിൽ അതിക്രമിച്ച് കടന്നയാൾ നശിപ്പിച്ചു.
സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകി. ഇന്നലെ രാവിലെയാണ് സംഭവം. അവിശ്വാസ പ്രമേയത്തെ തുടർന്ന് സ്ഥാനം ഒഴിഞ്ഞ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പോളി കാരക്കടയുടെ പേരിൽ കാബിനിലെ ഗ്ലാസിൽ സ്ഥാപിച്ച നെയിം ബോർഡാണ് വലിച്ച് ചീന്തി എറിഞ്ഞ നിലയിൽ കണ്ടത്.
ഈ സമയം ഓഫീസിലെത്തിയ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ ബിജു മാണിയുടെ ദേഹത്തേക്കാണ് മുസ്ലീംലീഗ് പ്രവർത്തകൻ നെയിം ബോർഡ് ചുരുട്ടി എറിഞ്ഞതെന്നും പറയുന്നുണ്ട്.പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.