മലയോര ഹൈവേ ഉദ്ഘാടനം സംഘാടക സമിതി രൂപീകരിച്ചു
1509208
Wednesday, January 29, 2025 4:57 AM IST
കൂടരഞ്ഞി: മലയോര ഹൈവേ കോടഞ്ചേരി കക്കാടംപൊയിൽ റീച്ച് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കിഫ്ബി ധനസഹായത്തോടെ 195 കോടി രൂപ ചെലവഴിച്ചാണ് 34 കി.മി പ്രവൃത്തി പൂർത്തീകരിച്ചത്. മണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായി നടക്കുന്ന മലയോര ഹൈവേ നിർമാണത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിൽ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചും കോടഞ്ചേരി കക്കാടംപൊയിൽ റീച്ചാണ്. ഫെബ്രുവരി 15 ന് കൂടരഞ്ഞിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കെ.എം. അബ്ദുറഹിമാൻ,
ടി. വിശ്വനാഥൻ, വി.കെ. വിനോദ്, ഇ.ജെ. ജലീൽ, മുഹമ്മദ് പാതിപറമ്പിൽ, എൻ.എ. അബ്ദുൾ ജബ്ബാർ, പി.എം. തോമസ്, ജോണി പ്ലാക്കാട്ട്, ഷൈജു കോയിനിലം തുടങ്ങിയവർ പ്രസംഗിച്ചു.