ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി തിരുനാളിനു നാളെ കൊടിയേറും
1507703
Thursday, January 23, 2025 5:16 AM IST
പേരാമ്പ്ര: ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും 10 ദിവസം നീണ്ടു നില്ക്കുന്ന സംയുക്ത തിരുനാള്‍ ആഘോഷത്തിന് നാളെ വൈകുന്നേരം 4.45 ന് വികാരി ഫാ. പ്രിയേഷ് തേവടിയില്‍ കൊടി ഉയര്‍ത്തും.
തുടര്‍ന്ന് പെരുവണ്ണാമൂഴി ഫാത്തിമ മാതാ ചര്‍ച്ച് വികാരി ഫാ. ഏബ്രഹാം വള്ളോപ്പിള്ളിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. 25ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ.തോമസ് തോമസ് കളരിക്കല്‍ കാര്‍മികത്വം വഹിക്കും.
26ന് രാവിലെ ഏഴിനും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. യഥാക്രമം ഫാ.വി.സി. ബിജു വള്ളിപ്പറമ്പില്‍ (കെനിയ), ചക്കിട്ടപാറ സെന്റ് ആന്റണീസ് ചര്‍ച്ച് അസി. വികാരി ഫാ.ആല്ബിന് വിലങ്ങുപാറ, മെല്‍ബണ്‍ മരിയന്‍ സീറോ മലബാര്‍ കാത്തലിക് മിഷന് പെന്റിത്ത് വികാരി ഫാ. ജോസഫ് മാളിയേക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 27ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-കരികണ്ടന്‍പാറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ.അഗസ്റ്റിന് പാലംതലക്കല്.
28ന് രാവിലെ 7.10ന് ജപമാല, ആരാധന. 7.50ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം 4.20ന് ജപമാല, സൗഖ്യാരാധന. അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-പേരാമ്പ്ര സെന്റ് ഫ്രാന്‍സീസ് അസീസി ചര്‍ച്ച് വികാരി ഫാ.ജോണ്‍സ് പുല്‍പ്പറമ്പില്‍. 29 മുതല്‍ 31 വരെ രാലിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന.
കാറ്റുള്ളമല സെന്റ്മേരീസ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് കുറ്റിക്കാട്ട്, നരിനട സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് വികാരി ഫാ.ജോസഫ് പുത്തന്‍പുര, പടത്തുകടവ് ഹോളി ഫാമിലി ചര്‍ച്ച് വികാരി ഫാ.ഫ്രാന്‍സീസ് വെള്ളംമാക്കല്‍ എന്നിവര്‍ യഥാക്രമം കാര്‍മികത്വം വഹിക്കും. രാത്രി ഏഴിന് കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം"അകത്തളം'.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന ആഘോഷം. ഒന്നിന് രാവിലെ 6.30ന് തിരുസ്വരൂപം എഴുന്നള്ളിച്ച് വയ്ക്കല്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം, ലദീഞ്ഞ്- ചിക്കാഗോ രൂപതയിലെ ഇന്‍ഫന്റ് ജീസസ് വികാരി ഫാ. ചെറിയാന് പൊങ്ങംപാറ.
വൈകുന്നേരം 4.45 ന് പ്രസുദേന്തി വാഴ്ച. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന- പുല്ലൂരാംപാറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍. 6.45 ന് പ്രദക്ഷിണം. രാത്രി ഒന്‍പതിന് ആകാശ വിസ്മയം, വാദ്യമേളങ്ങള്‍. സമാപന ദിനമായ രണ്ടിന് രാലിലെ ഏഴിന് വിശുദ്ധകുര്‍ബാന. 10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് കാര്‍മികത്വം വഹിക്കും.