ഭർതൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
1497541
Wednesday, January 22, 2025 10:28 PM IST
നാദാപുരം : ഭർതൃമതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) യാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
തൂണേരി പട്ടാണിയിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭര്‍തൃവീട്ടില്‍ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം.
നാദാപുരം പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭർത്താവ്.ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്ഫാൻ.മാതാവ്.മൊട്ടേമ്മൽ നഫിസ.സഹോദരി .ഇഷാന.