ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പും സമ്മാന വിതരണവും ഇന്ന്
1497337
Wednesday, January 22, 2025 5:55 AM IST
താമരശേരി: താമരശേരി രൂപതാ ലഹരി വിരുദ്ധ സമിതിയുടെയും കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ് ഡയറക്ടർമാർ,
ഭാരവാഹികൾ എന്നിവർക്ക് നേതൃത്വപരിശീലന ക്യാമ്പ് ഇന്ന് താമരശേരി ബിഷപ്സ് ഹൗസ് മങ്കുഴിക്കരി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
രൂപതാ സാഹിത്യോത്സവം വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.