ഷോക്കേറ്റ് തെറിച്ചുവീണയാളെ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷപ്പെടുത്തി
1497332
Wednesday, January 22, 2025 5:55 AM IST
നാദാപുരം: തെങ്ങുകയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ. നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിലെ കിഴക്കേടത്ത് പറമ്പിൽ തെങ്ങുകയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബു( 60 )വിനാണ് ഇന്നലെ രാവിലെ ഒമ്പതോടെ ഷോക്കേറ്റത്.
തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഏണി വൈദ്യുത ലൈനിൽ തട്ടിയതാണ് ഷോക്കേൽക്കാൻ കാരണം. സമീപത്ത് തേങ്ങ പെറുക്കുകയായിരുന്ന യുവാവും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ബാബുവിന് സിപിആർ നൽകുകയും കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകര ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ബാബു ആശുപത്രി വിട്ടു.