ചെമ്പനോട പള്ളി തിരുനാളിനു നാളെ കൊടിയേറും
1497331
Wednesday, January 22, 2025 5:52 AM IST
പെരുവണ്ണാമൂഴി: ചെമ്പനോട സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാൾ ആഘോഷത്തിന് നാളെ കൊടിയേറും.
ഇടവകയുടെ പ്ലാറ്റിനം ജൂബിലി സമാപനം 24ന് നടക്കും. ഇതിന് മുന്നോടിയായി ഇന്ന് മൂന്നിന് വാർഡ്തല വടംവലി മത്സരം നടക്കും. നാളെ വൈകുന്നേരം 4.15 ന് തിരുനാൾ കൊടിയേറ്റ് വികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ നിർവഹിക്കും.
തുടർന്ന് ഇടവകയിലെ പരേതർക്കു വേണ്ടി ഫാ.ജോസഫ് പുത്തേട്ടു പടവിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം: ശാന്തം. 24 ന് വൈകുന്നേരം ഇടവക പ്ലാറ്റിനം ജൂബിലി സമാപനം. 4.45 ന് ആഘോഷമായ വിശുദ്ധ കുർബാന - കാർമികൻ തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി. 6.45 ന് ജൂബിലി സമാപന സമ്മേളനം.
താമരശേരി രൂപതാ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തുടർന്ന് കലാസന്ധ്യ. 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം - ഫാ.ജോൺസൺ നന്തലത്ത്. 6.30 ന് ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം.
രാത്രി ഒന്പതിന് വാദ്യമേളങ്ങൾ, ആകാശ വിസ്മയം. സമാപന ദിനമായ 26ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന. 10ന് ആഘോഷമായ തിരുനാൾ കുർബാന - ഫാ. ജോർജ് പുരയിടത്തിൽ കാർമികത്വം വഹിക്കും. 11.30ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശിർവാദം, വാദ്യമേളങ്ങൾ, സ്നേഹ വിരുന്ന്.