ചക്കിട്ടപാറയിൽ കെഎസ്എസ്പിയു വാർഷിക പൊതുയോഗം നടത്തി
1497326
Wednesday, January 22, 2025 5:52 AM IST
ചക്കിട്ടപാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂണിറ്റിന്റെ 33-ാം വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ചെയ്ത് പെൻഷൻ പറ്റി പിരിഞ്ഞവരെ ചേർത്ത് റിസോഴ്സ് ഗ്രൂപ്പ് ഉണ്ടാക്കി പഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തോമസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
സിവിൽ പോലീസ് ഓഫീസറായി സെലക്ഷൻ കിട്ടിയ സായി കൃഷ്ണയെയും സ്പോർട്സ് താരം അനൂപ് വത്സനെയും ആദരിച്ചു. സംഘടന റിപ്പോർട്ട് എം.കെ. കുഞ്ഞനന്തനും പ്രവർത്തന റിപ്പോർട്ട് പി.പി സന്തോഷ്കുമാറും അവതരിപ്പിച്ചു.
കൈത്താങ്ങിനെപ്പറ്റി ശ്രീധരൻ പെരുവണ്ണാമൂഴിയും വനിത വേദിയെപ്പറ്റി പി.എം. കോമളയും ടൂർ പ്രോഗ്രാമിനെപ്പറ്റി പി.എം. വേണുഗോപാലനും വിശദീകരിച്ചു. ഡി. ജോസഫ്, പി.ജെ. മാത്യു, കുഞ്ഞബ്ദുള്ള, പി.എ. ജോർജ്, സി.പി. സുധീർകുമാർ, വി.പി. മധു, കെ. രാമചന്ദ്രൻ, എം.ഡി. വത്സ എന്നിവർ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസർ രാജൻ അരീക്കൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി പി.ജെ മാത്യു (പ്രസിഡന്റ്), വി.എൽ. ലൂക്ക, വി.പി. മധു, കെ.വി. തങ്കം (വൈസ് പ്രസിഡന്റുമാർ), പി.പി. സന്തോഷ്കുമാർ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.